ഇസ്ലാമാബാദ്: ഇന്ത്യയുടെ സാമ്പത്തിക തയ്യാറെടുപ്പിനെയും ഊർജസുരക്ഷാ നയങ്ങളെയും പുകഴ്ത്തി പാകിസ്താൻ പെട്രോളിയം മന്ത്രി. ആഗോള എണ്ണവില കുതിച്ചുയരുന്നതിനിടെ പാകിസ്ഥാനിൽ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെയാണ് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് ഇന്ത്യയുടെ നയങ്ങളെ പുകഴ്ത്തി രംഗത്തെത്തിയത്. ......
സമാധാനത്തിനുള്ള 2026-ലെ നോബൽ പുരസ്കാര തിരഞ്ഞെടുപ്പ് നടപടികൾക്ക് നോർവെയിൽ തുടക്കമായി. ഇത്തവണ ആകെ 287 പേരും സംഘടനകളും പരിഗണന പട്ടികയിൽ ഇടം നേടിയതായി നോർവീജിയൻ നോബൽ കമ്മിറ്റി അറിയിച്ചു. ......
ഇറാൻ വികസിപ്പിച്ചെന്നു പറയുന്ന പുതിയ ‘രഹസ്യായുധം’ എന്താണെന്ന ചോദ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയം. ഇറാൻ നാവികസേനാ മേധാവി അഡ്മിറൽ ഷഹ്റാം ഇറാനിയാണ് തങ്ങൾ ഇതുവരെ ആരും അറിഞ്ഞിട്ടില്ലാത്ത രഹസ്യ ആയുധം പ്രയോഗിക്കാനും മടിക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ......
ഇറാനെതിരായ സൈനിക സമ്മർദ്ദം ശക്തമാക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങിയെന്ന് റിപ്പോർട്ട്. ഇറാനുമായുള്ള സമാധാന ചർച്ചകൾ നിലച്ച പശ്ചാത്തലത്തിൽ, പുതിയ സൈനിക നീക്കങ്ങൾ സംബന്ധിച്ച് യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വെള്ളിയാഴ്ച ട്രംപിനോട് വിവരിക്കുമെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ആക്രമണം നടത്താൻ കഴിയുന്ന പദ്ധതികളാണ് യുഎസ് സെൻട്രൽ കമാൻഡ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ......
ഇറാനെതിരായ സൈനിക നടപടിയെ ശക്തമായി ന്യായീകരിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി. അമേരിക്കൻ കോൺഗ്രസ് മുൻപാകെ നടത്തിയ ഹിയറിംഗിലാണ് പീറ്റ് ഹെഗ്സെത്തും പെന്റഗൺ നേതൃത്വവും ഇറാൻ യുദ്ധത്തിലെ അമേരിക്കയുടെ നിലപാട് വിശദീകരിച്ചത്. ......
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് ഇടയിൽ, യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് സൈബർ ആക്രമണവും. ഇറാനുമായി ബന്ധമുള്ളതായി കരുതുന്ന ഒരു ഹാക്കർ സംഘം, ആയിരക്കണക്കിന് യുഎസ് മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയതായി അവകാശപ്പെട്ടു. ......
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ......
ടെഹ്റാൻ: ഇറാന്റെ ഭരണരംഗത്ത് ഗൗരവമായ മാറ്റങ്ങൾ സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്തെ പരമോന്നത നേതാവിന്റെ അധികാരം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ മുൻതൂക്കം നേടുകയും ചെയ്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സൂചിപ്പിക്കുന്നു. ......
മെൽബൺ: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള പ്രതിഫലം മാധ്യമസ്ഥാപനങ്ങൾക്ക് ഉറപ്പാക്കാൻ പുതിയ നിയമവുമായി ഓസ്ട്രേലിയ. ഇതു സംബന്ധിച്ച കരട് നിയമം സർക്കാർ ചൊവ്വാഴ്ച്ച പുറത്തിറക്കി. ......
വാഷിങ്ടൺ: ഇറാൻ ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം തകർന്നെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ......